Saturday, March 31, 2012

പ്രതിഷേധം

ഇന്ന് വഴിയരികില്‍ കണ്ട ഒരു പ്രതിഷേധമാണിത്....
ബൈക്കില്‍ പോകുമ്പോള്‍ പെട്ടെന്ന് പ്രതിഷേധം കണ്ണില്‍ പെടുകയായിരുന്നു..
അതുതന്നെയാണ് പ്രതിഷേധക്കാരനും ഉദ്ദേശിച്ചത്.

സംഭവം ഇതാണ്..
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയും
കോര്‍പറേഷനിലെ മുന്‍ കൌണ്‍സിലറുമായ 
സിറാജ് വെള്ളിമാടുകുന്നാണ് പ്രതിഷേധക്കാരന്‍.
ഇയാള്‍ പോപ്പുലര്‍ ഓട്ടോമൊബൈലില്‍നിന്ന് വാങ്ങിയ
മാരുതി സ്വിഫ്റ്റ് കാറാണ് ചിത്രത്തില്‍ കാണുന്നത്.
ഷോറൂമില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്ന വഴിയില്‍തന്നെ 
കാറ് ബ്രേക്ക്ഡൌണായി.
പിന്നെ അത് ആവര്‍ത്തിക്കുക പതിവായി.
കുടുംബവുമൊത്ത് ടൂറ് പോകവേ മുത്തങ്ങ കാട്ടിന്റെ നടുവില്‍
ദാ, കെടക്കണ് വണ്ടി ടിം!

ഒരു വര്‍ഷത്തിനുള്ളില്‍ വണ്ടി പാതിവഴിയില്‍ കിടന്നുപോകുന്നത്
പലവട്ടം ആവര്‍ത്തിച്ചുവെന്ന് സിറാജ് പറയുന്നു.
ഓരോ തവണയും കമ്പനി എന്തെങ്കിലുമൊക്കെ ചെയ്ത്
കാറ് അനക്കമുള്ളതാക്കി കൊടുക്കും...

കാറ് മാറ്റിത്തരണമെന്നാണ് സിറാജിന്റെ ആവശ്യം...
അതിനായി പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ്
സിറാജ് സമരത്തിനായി ഈ വഴി തെരഞ്ഞെടുത്തത്...
'പോപ്പുലര്‍ മാരുതിയുടെ മഹാനാറിയ മേള' 
എന്ന് ബോര്‍ഡെഴുതി വെച്ചുള്ള സമരം...
വൈകാതെ ഈ കാറും കെട്ടിവലിച്ച് പോപ്പുലറിന്റെ 
ഷോറൂമിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സിറാജ് പറയുന്നത്...

ഇത് ഇവിടെ ഇങ്ങനെ കൊടുക്കുന്നത്
പ്രതിഷേധത്തിന് ഇത്തരം നൂതനമായ വഴികള്‍ ഉണ്ടെന്നും
ഉപഭോക്താക്കളെ പറ്റിക്കുന്നവര്‍ക്കെതിരെ 
സമ്മര്‍ദത്തിന്റെ ഇത്തരം രീതികള്‍ പരിചയപ്പെടുത്താനുമാണ്....

മറ്റൊന്നുകൂടി,
പോപ്പുലറിന്റെയും മാരുതിയുടെയും പരസ്യങ്ങള്‍കൊണ്ട്
നിറഞ്ഞ പത്രങ്ങളും ചാനലുകളും ഈ സംഭവം
പകര്‍ത്തില്ല എന്നുള്ളതുകൊണ്ടും.

Wednesday, March 28, 2012

മുസ്‌ലിം സ്ത്രീക്കും മൊഴിചൊല്ലാമെന്ന് ഇസ്‌ലാമിക പണ്ഡിത സഭ

ഭര്‍ത്താവ് വിശ്വാസ വഞ്ചന കാണിച്ചാലോ, ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ സമ്മതമില്ലെങ്കിലോ മുസ്‌ലീം യുവതിക്ക് ഭര്‍ത്താവിനെ ത്വലാക്ക് ചൊല്ലാമെന്ന് ഇസ്‌ലാം മതപണ്ഡിതരുടെ ഫത്‌വ. മധ്യപ്രദേശില്‍ ഇസ്‌ലാം ഫിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ജൂറിസ്പ്രുഡന്‍സ് സെമിനാറിലാണ് ഈ മതവിധിയുണ്ടായത്. 300 ലധികം ഇസ്‌ലാം മതപണ്ഡിതര്‍ ഐക്യകണ്‌ഠേന ഈ നിര്‍ദേശത്തെ അംഗീകരിക്കുകയായിരുന്നു.
http://www.doolnews.com/muslim-women-can-talaq-malayalam-news-627.html

നിര്‍ത്തികൂടെ


Sunday, March 25, 2012

ഒരു കുടിയൊഴിപ്പിക്കല്‍

കലൂര്‍ മണപട്ടി പറമ്പില്‍ നിന്നും അനധികൃതമായി താമസിക്കുന്നു എന്ന് പറഞ്ഞു കുടിയൊഴിപ്പിക്കാന്‍ വേണ്ടി പോലീസ് എത്തിയപ്പോള്‍ താണുകേണപേക്ഷിക്കുന്ന സ്ത്രീ..



Friday, March 23, 2012

വര്‍ക്കല തുരപ്പും പാര്‍വ്വതിപുത്തനാറും

1824-ല്‍ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതല്‍ വര്‍ക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മ്മിച്ച കനാലാണ് പാര്‍വ്വതി പുത്തനാര്‍. തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതി ഭായിയാണ് ഈ കനാല്‍ നിര്‍മ്മിച്ചത്. ഇതിന്റ നിര്‍മ്മാണം വര്‍ക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വര്‍ക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാര്‍ഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയില്‍ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വര്‍ക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാല്‍നടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങള്‍ക്കു പോയിവരാന്‍. 

വര്‍ക്കല കുന്നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സര്‍ ടി. മാധവറാവു ദിവാനയിരുന്നപ്പോള്‍ ബ്രിട്ടനില്‍ നിന്നും വന്ന വില്യം ബാര്‍ട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1877-ല്‍ വര്‍ക്കല കുന്ന് തുരന്ന് ഗതാഗതമാര്‍ഗ്ഗം നീട്ടുകയും ചെയ്തു. ഇതിനെയാണ് 'വര്‍ക്കല തുരപ്പ്' എന്നറിയപ്പെടുന്നത്. ശേഷം അനന്തപുരിയില്‍ നിന്നും ആലപ്പുഴ- തൃശൂര്‍വഴി ഷൊര്‍ണൂര്‍വരെ പോകാമെന്ന സൗകര്യം നിലവില്‍വന്നു. (അന്ന് ഷൊര്‍ണൂര്‍ വരെയെ തീവണ്ടിയുണ്ടായിരുന്നുള്ളു). ഈ കനാലിനെയാണ് ടി.എസ്. കനാല്‍ അഥവാ തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. 

ഇന്ന് ഇതെല്ലാം വെറും ചരിത്രവസ്തുതകള്‍ മാത്രമാണ്. പാര്‍വ്വതിപുത്തനാര്‍ ഇടയ്ക്കിടയ്ക്ക് കരയേത് കനാല്‍ ഏത് മനസ്സിലാകാത്ത അാസ്ഥയില്‍. വര്‍ക്കല തുരപ്പിനും ഏകദേശം അതേ അവസ്ഥതന്നെ