Sunday, July 1, 2012

ഇന്റര്‍നെറ്റില്‍ അശ്ലീല പോസ്റ്റിങ്

കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ അശ്ലീല പോസ്റ്റിങ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അശ്ലീല പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് രാജ്യത്ത് 496 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 136 കേസുകള്‍ (27 ശതമാനം) കേരളത്തില്‍ നിന്നാണ്.
http://www.indiavisiontv.com/2012/07/03/90443.html

Sunday, June 24, 2012

അശ്ലീല എസ്എംഎസ്: മൂന്നുവര്‍ഷം തടവ് കിട്ടും..!!

പഞ്ചാരവാക്കുകള്‍ ചേര്‍ത്തു കുഴച്ച് എസ്എംഎസ് പരുവത്തില്‍ പെണ്‍കുട്ടികള്‍ക്ക് അയയ്ക്കുന്നവര്‍ സൂക്ഷിക്കുക. മൂന്നുവര്‍ഷം ജയില്‍വാസം നിങ്ങളെ കാത്തിരിക്കുന്നു..!!

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പുതുതായി രൂപംകൊടുത്ത നിയമമാണ് എസ്എംഎസ് വീരന്മാര്‍ക്കു കെണിവച്ചു കാത്തിരിക്കുന്നത്. കേരള പ്രൊട്ടക്ഷന്‍ ഓഫ് പ്രൈവസി ആന്‍ഡ് ഡിഗ്‌നിറ്റി ഓഫ് വുമണ്‍ ആക്ട് എന്നാണ് ഇതിനു പേര്.

പുതിയ നിയമം സ്ത്രീകള്‍ക്കു സന്തോഷം പകരുന്നതാണെങ്കിലും ഏതു നിയമത്തിനുമെന്നപോലെ രണ്ടുപക്ഷക്കാര്‍ മൊബൈലുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

Friday, June 22, 2012

പോലീസ്‌ അതിക്രെമങ്ങളില്‍ ചിലത് മാത്രം...

ഒന്ന് എഴുന്നേറ്റു നടക്കാന്‍ കാലിനു ശേഷിയില്ലാത്ത ,,ഒരു മനുഷ്യനോട് നമ്മുടെ പോലീസിന്റെ അക്രമം...ഇതും നമ്മുടെ നാട്ടില്‍ നടക്കുന്ന പോലീസ്‌ അതിക്രെമങ്ങളില്‍ ചിലത് മാത്രം ഇങ്ങനെ ആണോ പോലീസ്‌ ഒരു പാവത്തിനോട് ചെയ്യേണ്ടത് .......