Saturday, March 31, 2012

പ്രതിഷേധം

ഇന്ന് വഴിയരികില്‍ കണ്ട ഒരു പ്രതിഷേധമാണിത്....
ബൈക്കില്‍ പോകുമ്പോള്‍ പെട്ടെന്ന് പ്രതിഷേധം കണ്ണില്‍ പെടുകയായിരുന്നു..
അതുതന്നെയാണ് പ്രതിഷേധക്കാരനും ഉദ്ദേശിച്ചത്.

സംഭവം ഇതാണ്..
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയും
കോര്‍പറേഷനിലെ മുന്‍ കൌണ്‍സിലറുമായ 
സിറാജ് വെള്ളിമാടുകുന്നാണ് പ്രതിഷേധക്കാരന്‍.
ഇയാള്‍ പോപ്പുലര്‍ ഓട്ടോമൊബൈലില്‍നിന്ന് വാങ്ങിയ
മാരുതി സ്വിഫ്റ്റ് കാറാണ് ചിത്രത്തില്‍ കാണുന്നത്.
ഷോറൂമില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്ന വഴിയില്‍തന്നെ 
കാറ് ബ്രേക്ക്ഡൌണായി.
പിന്നെ അത് ആവര്‍ത്തിക്കുക പതിവായി.
കുടുംബവുമൊത്ത് ടൂറ് പോകവേ മുത്തങ്ങ കാട്ടിന്റെ നടുവില്‍
ദാ, കെടക്കണ് വണ്ടി ടിം!

ഒരു വര്‍ഷത്തിനുള്ളില്‍ വണ്ടി പാതിവഴിയില്‍ കിടന്നുപോകുന്നത്
പലവട്ടം ആവര്‍ത്തിച്ചുവെന്ന് സിറാജ് പറയുന്നു.
ഓരോ തവണയും കമ്പനി എന്തെങ്കിലുമൊക്കെ ചെയ്ത്
കാറ് അനക്കമുള്ളതാക്കി കൊടുക്കും...

കാറ് മാറ്റിത്തരണമെന്നാണ് സിറാജിന്റെ ആവശ്യം...
അതിനായി പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ്
സിറാജ് സമരത്തിനായി ഈ വഴി തെരഞ്ഞെടുത്തത്...
'പോപ്പുലര്‍ മാരുതിയുടെ മഹാനാറിയ മേള' 
എന്ന് ബോര്‍ഡെഴുതി വെച്ചുള്ള സമരം...
വൈകാതെ ഈ കാറും കെട്ടിവലിച്ച് പോപ്പുലറിന്റെ 
ഷോറൂമിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സിറാജ് പറയുന്നത്...

ഇത് ഇവിടെ ഇങ്ങനെ കൊടുക്കുന്നത്
പ്രതിഷേധത്തിന് ഇത്തരം നൂതനമായ വഴികള്‍ ഉണ്ടെന്നും
ഉപഭോക്താക്കളെ പറ്റിക്കുന്നവര്‍ക്കെതിരെ 
സമ്മര്‍ദത്തിന്റെ ഇത്തരം രീതികള്‍ പരിചയപ്പെടുത്താനുമാണ്....

മറ്റൊന്നുകൂടി,
പോപ്പുലറിന്റെയും മാരുതിയുടെയും പരസ്യങ്ങള്‍കൊണ്ട്
നിറഞ്ഞ പത്രങ്ങളും ചാനലുകളും ഈ സംഭവം
പകര്‍ത്തില്ല എന്നുള്ളതുകൊണ്ടും.

Wednesday, March 28, 2012

മുസ്‌ലിം സ്ത്രീക്കും മൊഴിചൊല്ലാമെന്ന് ഇസ്‌ലാമിക പണ്ഡിത സഭ

ഭര്‍ത്താവ് വിശ്വാസ വഞ്ചന കാണിച്ചാലോ, ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ സമ്മതമില്ലെങ്കിലോ മുസ്‌ലീം യുവതിക്ക് ഭര്‍ത്താവിനെ ത്വലാക്ക് ചൊല്ലാമെന്ന് ഇസ്‌ലാം മതപണ്ഡിതരുടെ ഫത്‌വ. മധ്യപ്രദേശില്‍ ഇസ്‌ലാം ഫിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ജൂറിസ്പ്രുഡന്‍സ് സെമിനാറിലാണ് ഈ മതവിധിയുണ്ടായത്. 300 ലധികം ഇസ്‌ലാം മതപണ്ഡിതര്‍ ഐക്യകണ്‌ഠേന ഈ നിര്‍ദേശത്തെ അംഗീകരിക്കുകയായിരുന്നു.
http://www.doolnews.com/muslim-women-can-talaq-malayalam-news-627.html

നിര്‍ത്തികൂടെ


Sunday, March 25, 2012

ഒരു കുടിയൊഴിപ്പിക്കല്‍

കലൂര്‍ മണപട്ടി പറമ്പില്‍ നിന്നും അനധികൃതമായി താമസിക്കുന്നു എന്ന് പറഞ്ഞു കുടിയൊഴിപ്പിക്കാന്‍ വേണ്ടി പോലീസ് എത്തിയപ്പോള്‍ താണുകേണപേക്ഷിക്കുന്ന സ്ത്രീ..Friday, March 23, 2012

വര്‍ക്കല തുരപ്പും പാര്‍വ്വതിപുത്തനാറും

1824-ല്‍ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതല്‍ വര്‍ക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മ്മിച്ച കനാലാണ് പാര്‍വ്വതി പുത്തനാര്‍. തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതി ഭായിയാണ് ഈ കനാല്‍ നിര്‍മ്മിച്ചത്. ഇതിന്റ നിര്‍മ്മാണം വര്‍ക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വര്‍ക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാര്‍ഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയില്‍ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വര്‍ക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാല്‍നടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങള്‍ക്കു പോയിവരാന്‍. 

വര്‍ക്കല കുന്നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സര്‍ ടി. മാധവറാവു ദിവാനയിരുന്നപ്പോള്‍ ബ്രിട്ടനില്‍ നിന്നും വന്ന വില്യം ബാര്‍ട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1877-ല്‍ വര്‍ക്കല കുന്ന് തുരന്ന് ഗതാഗതമാര്‍ഗ്ഗം നീട്ടുകയും ചെയ്തു. ഇതിനെയാണ് 'വര്‍ക്കല തുരപ്പ്' എന്നറിയപ്പെടുന്നത്. ശേഷം അനന്തപുരിയില്‍ നിന്നും ആലപ്പുഴ- തൃശൂര്‍വഴി ഷൊര്‍ണൂര്‍വരെ പോകാമെന്ന സൗകര്യം നിലവില്‍വന്നു. (അന്ന് ഷൊര്‍ണൂര്‍ വരെയെ തീവണ്ടിയുണ്ടായിരുന്നുള്ളു). ഈ കനാലിനെയാണ് ടി.എസ്. കനാല്‍ അഥവാ തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. 

ഇന്ന് ഇതെല്ലാം വെറും ചരിത്രവസ്തുതകള്‍ മാത്രമാണ്. പാര്‍വ്വതിപുത്തനാര്‍ ഇടയ്ക്കിടയ്ക്ക് കരയേത് കനാല്‍ ഏത് മനസ്സിലാകാത്ത അാസ്ഥയില്‍. വര്‍ക്കല തുരപ്പിനും ഏകദേശം അതേ അവസ്ഥതന്നെ

Wednesday, March 21, 2012

വാട്ടര്‍ കലാപം


ശ്രദ്ധിക്കുക.......
നമുക്കിടയില്‍ ഇങ്ങനെയും ഒരു സമൂഹം....ജീവിക്കുന്നുണ്ട് ..
സൂക്ഷിച്ചില്ലേല്‍ നമുക്കും ഇങ്ങനെ ഒരു വാട്ടര്‍ കലാപം നടത്തേണ്ടി വരും.... ..
so... save water...
 

Tuesday, March 20, 2012

കേരളത്തില്‍ പത്തില്‍ ഒരു ആണ്‍കുട്ടി സ്വവര്‍ഗാനുരാഗി!

ന്യൂദല്‍ഹി: കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പത്തില്‍ ഒരാള്‍ സജീവ സ്വവര്‍ഗാനുരാഗിയെന്ന് പഠന റിപ്പോര്‍ട്ട്. അഡോളസെന്‍സ് റീപ്രൊഡക്ടീവ് സെക്ഷ്വല്‍ ഹെല്‍ത്ത് അംഗങ്ങള്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.
http://www.doolnews.com/one-among-10-high-school-boys-in-kerala-is-an-active-homosexual-malayalam-news-44.html 

laptop മോഷണം പോയാല്‍ എന്ത് ചെയ്യും


Monday, March 12, 2012

വാക്കുകളില്ല ഈ കാഴ്ചയെ വര്‍ണിക്കാന്‍

"നമ്മില്‍ പലരും ഈ അമ്മമാരെയാണ് ഇന്ന് വൃദ്ധ സദനങ്ങളുടെ ഇരുട്ടില്‍ അടച്ചിരിക്കുന്നത്....ഓര്‍ക്കുക വല്ലപ്പോഴും....മാതാപിതാക്കളെ പരിപാലിക്കാന്‍ പറ്റിയില്ലെങ്കില്‍ എല്ലാം വട്ട പൂജ്യം"...
കഴിയുമെങ്കില്‍ ഇതൊക്കെ ഷെയര്‍ ചെയ്ത് മാതാപിതാക്കളെ വൃദ്ധ സദനങ്ങളില്‍ തള്ളിവിടുന്നവരെ കാണിക്കൂ....!!

ഇതു കണ്ടെങ്കിലും മനം മാറിയാലോ.....?? 

Thursday, March 8, 2012

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു: പരാതിപ്പെട്ടപ്പോള്‍ വഴിയില്‍ ഇറക്കിവിട്ടു

ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ ബാലുശ്ശേരി സ്വദേശിനിയെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഹയാത്രികനും കണ്ടക്ടറും അപമാനിച്ചതായി പരാതി. സംഭവം പരാതിപ്പെട്ടപ്പോള്‍ അസഭ്യവര്‍ഷം നടത്തി പെണ്‍കുട്ടിയെ രാത്രിയില്‍ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോടിനും അടിവാരത്തിനുമിടയിലാണ് സംഭവം.
http://www.doolnews.com/k-s-r-tc-conductor-dishonour-the-student-in-banglore-superfast-malayalam-news-765.html 

ബീവറേജിനടുത്ത് പെണ്ണിന് നില്‍ക്കാന്‍ പാടില്ലേ

പരപ്പനങ്ങാടി ബിവറേജ് കോര്‍പ്പറേഷന്റെ മദ്യഷാപ്പിലെ ക്യൂവിനുസമീപം ഭര്‍ത്താവിനൊപ്പം നിന്നു എന്ന കൂറ്റമാരോപിച്ച് സദാചാരപോലീസ് ചമഞ്ഞ ഒരു പറ്റം ആളുകള്‍ സ്ത്രീയെ ക്രൂരമായി ആക്രമിച്ചു. ചെമ്മാട് സന്‍മനസ് റോഡില്‍ കല്ലുപറമ്പന്‍ കുഞ്ഞിപ്പോക്കറിനും ഭാര്യക്കുമാണ് മര്‍ദ്ദനമേറ്റത്
http://www.doolnews.com/moral-police-attack-against-wimen-stood-behind-beverages-malayalam-news-565.html 

പശുവിനെ പോലും വെറുതെ വിടാത്തവന്‍


ഇന്ന് ലോക വനിതാ ദിനം.


Tuesday, March 6, 2012

പിമ്പുകളെ നേരിട്ട പെണ്‍കൂട്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കോഴിക്കോട്: പുലഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്തവരെ കൈകാര്യം ചെയ്തതിന് കോഴിക്കോട്ടെ ‘പെണ്‍കൂട്ട്’ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസബ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയ ആറോളം പെണ്‍കൂട്ട് പ്രവര്‍ത്തകരെ പിന്നീട് വനിതാ സ്‌റ്റേഷനിലേക്ക് മാറ്റുകയും മണിക്കൂറുകള്‍ക്ക് ശേഷം കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു.
http://www.doolnews.com/penkoottu-women-organisation-in-calicut-under-police-custody-by-beaten-to-womanizer-malayalam-news-686.html

എന്റെ മോളെ രക്ഷിക്കണേ


Monday, March 5, 2012

വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം.

ജനിച്ച് വീഴുന്ന കുഞ്ഞിനു് അമ്മയുടെ മുലപ്പാല്‍ എത്രമാത്രം അത്യാവശ്യമാണു് എന്ന് മലയാളികള്‍ക്ക് നല്ലതുപോലെ അറിയാവുന്ന ഒരു കാര്യമാണു്. ശിശുപാലനത്തിന്റെ കാര്യത്തിലും പ്രാഥമിക അരോഗ്യത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണു്. പക്ഷെ ജോലി ചെയ്യുന്ന അമ്മമാര്‍ എത്രമാത്രം വിജയകരമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നുണ്ട് എന്ന കാര്യത്തില്‍ സംശങ്ങളുണ്ട്. അറിഞ്ഞിടത്തോളം കുറവാണു്.
Breast pump ഉപയോഗിച്ച് പാല്‍ ശേഖരിച്ച് റിഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന സംവിധാനത്തേ കുറിച്ച് ഞങ്ങള്‍ പഠിച്ചു തുടങ്ങി. Breast pump പല നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ട്, പക്ഷെ ഈ സാങ്കേതിക വിദ്യയില്‍ വര്‍ഷങ്ങളായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥപനങ്ങളാണു്. Aventഉം Medelaയും. രണ്ടിനേക്കുറിച്ചും നല്ലതുപോലെ അന്വേഷിച്ചു. രണ്ടു് ഉപകരണങ്ങളും ഉപയോഗിച്ച സ്ത്രീകളുമായി ഇതിന്റെ ഗുണമേന്മയേ കുറിച്ച് അന്വേഷിച്ചു. അവസാനം ഞങ്ങള്‍ Medelaയുടെ ഒരു പുതിയ മോഡല്‍ വാങ്ങിജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ഇടയില്‍ Breast pump ഉപയോഗം പ്രാഭല്യത്തില്‍ വന്നിട്ടില്ലാ. ഈ ലേഖനത്തിലൂടെ പല സംശയങ്ങളും മാറും എന്ന് കരുതുന്നു. എന്റെ പ്രിയപ്പെട്ട മല്ലൂ സഹോദരി സഹോദരന്മാര്‍ക്ക് വേണ്ടിക്കൂടിയാണു് ഈ ലേഖനം.
കൂടുതല്‍ വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു..
http://www.kaippally.com/2008/05/blog-post_14.html

പുതിയ വൈറസ്‌

ആരും ക്ലിക്ക് ചെയ്യല്ലേ..

Thursday, March 1, 2012

സഹായിക്കുക..

അവസരം കിട്ടുമ്പോള്‍ ഇവരെയൊക്കെ സഹായിക്കുക.... ലാഭത്തിനു വേണ്ടിയല്ല മറിച്ചു ജീവിക്കാന്‍ വേണ്ടിയാണ് ഇവര്‍ കഷ്ട്ടപെടുന്നത്.....