Wednesday, December 21, 2011

കേരളാ ഷാഡോ പോലീസ്

വിദ്യാര്‍ത്ഥികള്‍ക്ക്‌ മൊബെയിലില്‍ അശ്ലീല രംഗങ്ങള്‍ പകര്‍ത്തി നല്‍കുന്ന ആളെ ഷാഡോ പോലീസ്‌ പിടികൂടി നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉള്‍പ്പെടെ അശ്ലീല രംഗങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്ന ആളെ രണ്ടായിരത്തോളം വ്യാജ സിഡികളുമായി പിടികൂടി. തൃശൂര്‍ കയ്പമംഗലം നാലകത്ത്‌ വീട്ടില്‍ ലത്തീഫിന്റെ സലീമി (32)നെയാണ്‌ പോലീസ്‌ പിടികൂടിയത്‌. മെമ്മറി കാര്‍ഡില്‍ 1 ജിബിക്ക്‌ 100 രൂപ നിരക്കിലാണ്‌ ഇയാള്‍ പണം ഈടാക്കിയിരുന്നത്‌. ഹൈക്കോടതി ജംഗ്ഷനില്‍ രണ്ട്‌ കടകള്‍ക്ക്‌ മുമ്പില്‍ കൗണ്ടറുകള്‍ ദിവസവാടകക്ക്‌ എടുത്താണ്‌ സീഡി വില്‍പ്പന നടത്തിയിരുന്നത്‌. ഒര്‍ജിനല്‍ സീഡിയുടെ കവറില്‍ വില്‍പ്പനക്ക്‌ ആവശ്യമായ വ്യാജ സിഡികള്‍ നിറച്ചിരുന്നു.

1 comment:

നന്ദി...!!!!