യെമനിപ്പെണ്‍കുട്ടി നുജൂദ് എത്ര തട്ടിയകറ്റിയാലും മനസ്സില്‍ നിന്ന് പോവുന്നേയില്ല....പത്താം വയസ്സില്‍ വിവാഹമോചിതയായി ലോകത്തോട് തന്റെ അനുഭവയാഥാര്‍ത്ഥ്യങ്ങളെ വിളിച്ചുപറയുന്ന അവളെ എങ്ങനെയാണ് മറക്കാനാവുക... പുസ്തകം വാങ്ങിവച്ചിട്ട് കുറച്ച് ദിവസമായെങ്കിലും, ഇന്നാണത് മുഴുവന്‍ വായിച്ചുതീര്‍ത്തത്..
"ഇതൊരു വീടാണ്,സന്തോഷത്തിന്റെ വീട്...ഈ വീട് നിറയെ സന്തോഷമുള്ള കൊച്ചുപെണ്‍കുട്ടികളാണ്" എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോഴും അതിനിടയിലെങ്ങും പൊഴിഞ്ഞുവീണ കണ്ണീര്‍തുള്ളികളും, വിതുമ്പലുകളും, നെടുവീര്‍പ്പുകളുമൊന്നും നമുക്ക് കാണാതിരിക്കാനാവില്ല.
ഈ നൂറ്റാണ്ടില്‍, അനേകമനേകം പീഢകളേറ്റുവാങ്ങിയ പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് നുജൂദ്. അവളിലൂടെയാണ് ഒരു ജനത മുഴുവന്‍ പ്രതിനിധീകരിക്കപ്പെടുന്നത് . അതേ, ഈ പുതിയ പെണ്‍കുട്ടി, അനുഭവങ്ങളുടെ മണ്ണിന്റെ വീര്യത്തില്‍ നിന്ന് സ്വത്വം വീണ്ടെടുത്തവള്‍...അവളാണ് പുതുലോകത്തിന്റെ, അതിജീവനത്തിന്റെ പുതിയ അവകാശി.!!
No comments:
Post a Comment
നന്ദി...!!!!