Thursday, February 2, 2012

എനിക്കും പഠിക്കണം


പാലക്കാട് നഗരത്തിലൊരു കോണിലെ ഓടിട്ട വീട്ടിലാണ് ഈ മിടുക്കിക്കുട്ടി താമസിക്കുന്നത്. പത്തൊമ്പത് വയസ്സ് കഴിഞ്ഞു. വീട്ടിൽ വൃദ്ധയായ അമ്മൂമ്മയും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തിയും. ഈ കുട്ടി 2009 ൽ പ്ലസ് റ്റു പാസ്സായി... 70 ശതമാനത്തോളം മാർക്കോടെ തന്നെ... പക്ഷെ വീട്ടിലെ സാഹചര്യങ്ങളും, അനിയത്തിയുടെ പഠനച്ചിലവും, വയസ്സായ അമ്മൂമ്മയും ഒക്കെ കാരണം തുടർപഠനം ഒരു ചെറിയ കമ്പ്യൂട്ടർ കോഴ്സിലും, അവിടന്ന് ഒരു സ്വകാര്യ കമ്പനിയിലെ ക്ലറിക്കൽ ജോലിയിലും എത്തിപ്പെടുകയാണുണ്ടായത്. ഇതിനിടയിൽ പാർട്ട്ടൈമായെങ്കിലും തുടർന്ന് പഠിക്കാനുള്ള ശ്രമങ്ങൾ സാമ്പത്തികബുദ്ധിമുട്ടുകൾ മൂലം വിജയിച്ചില്ല... അങ്ങനെ ഒന്ന് രണ്ട് വർഷങ്ങൾ കടന്നുപോയി... എങ്ങിനെയെങ്കിലും കുറച്ച് പണം സ്വരൂപിച്ച് പഠിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പെട്ടെന്ന് ജോലി നഷ്ടപ്പെട്ടു. ഒരു തമിഴ്നാട് ബേസ്ഡ് കമ്പനിയായിരുന്നെന്നും മുല്ലപ്പെരിയാർ വൈരാഗ്യത്തിന്റെ ബേസിലാണെന്നും ഒക്കെ കേൾക്കുന്നു... യെന്തരോ യെന്തോ. ഇപ്പോ അവസ്ഥ എന്താന്ന് വച്ചാ ഈ കുട്ടിക്ക് ഡിഗ്രിക്ക് പഠിക്കണം. വീട്ടിൽ വരുമാനം കാര്യമായി ഒന്നും ഇല്ല.... ഇവളും അനിയത്തിയും കുഞ്ഞുകുട്ട്യോൾക്ക് റ്റ്യൂഷൻ എടുത്തും, ഈ കുട്ടികൾ ചെറുതായി തുണിയിലും മറ്റും പെയിന്റിംഗും ഒക്കെ ചെയ്തും മറ്റും സ്വരുക്കൂട്ടുന്ന ചില്ലറപ്പൈസകൾക്ക് വീട്ടുചിലവും അനിയത്തിയുടെ പഠനച്ചിലവും തന്നെ ഉന്തികൊണ്ട് പോവാനുള്ള ത്രാണിയില്ല. ഇതുവരെ ഈ കുട്ടിയെ പഠിപ്പിച്ച ബന്ധുക്കൾക്ക് ഇനിയും സപ്പോർട്ട് തുടരാൻ സാധിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഡിഗ്രിക്ക് BSW (ബാച്ചിലർ ഇൻ സോഷ്യൽ വർക്ക്സ്) കോഴ്സ് ചെയ്യണം എന്നാണ് ഈ കുട്ടിയുടെ ആഗ്രഹം. ഈ കോഴ്സ് ഇവിടെ എറ്റവും അടുത്തുള്ളത് കോയമ്പത്തൂരിലെ ഒരു കോളേജിൽ ആണ്. ഏപ്രിലിൽ അഡ്മിഷൻ സമയത്ത് 10,000 രൂപയും, തുടർന്ന് മൂന്ന് വർഷം ആറ് സെമസ്റ്ററുകളായി ഒരു സെമസ്റ്ററിന് 5000 രൂപയും ആണ് ഫീസ്. ബസ് ചാർജ്ജും പുസ്തകങ്ങളും ഒക്കെയായി ഒരു 3000 രൂപയെങ്കിലും ഒരു മാസം അധികച്ചിലവ് പ്രതീക്ഷിക്കുന്നു. അതായത് ഒരു സെമസ്റ്ററിന് ഏതാണ്ട് 20,000+ രൂപയോളം. ഈ കുട്ടിയെ ഒരു കൈ സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ.... വീട്ടിലെ അവസ്ഥയും മറ്റും ഞാൻ നേരിട്ട് കണ്ടതാണ്.... പഠനച്ചിലവിനായി ഇത്രയും തുക കണ്ടെത്തുന്നത് ഓൾമോസ്റ്റ് ഇമ്പോസിബിൾ ആണെന്നറിഞ്ഞിട്ടും എങ്ങിനെയെങ്കിലും എനിക്ക് പഠിക്കണം പഠിക്കണം എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആ മിടുക്കിയുടെ കണ്ണുകളിലെ നിസ്സഹായത വല്ലാത്തൊരു അവസ്ഥയാണ് :(( ഇവൾക്ക് പഠനത്തിനൊപ്പം ഒരുമിച്ചുകൊണ്ടുപോവാനുള്ള ഒരു പാർട്ട്ടൈം ജോലി തരപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.... കുറച്ച് മാസത്തിനകം ചെറിയൊരു വരുമാനം ലഭിച്ചുതുടങ്ങും എന്ന് പ്രതിക്ഷിക്കുന്നു.... എന്നാൽ ഇതൊന്നും കൊണ്ട് ഡിഗ്രിക്ക് ചേരാനാവില്ല.... പഠിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന എന്നാൽ അതിന് നിവൃത്തിയില്ലാതെ നിസ്സഹായയായി നിൽക്കുന്ന ഈ കുട്ടിലെ സഹായിക്കാൻ സുമനസ്സുകളാരെങ്കിലും വരും എന്ന് പ്രതീക്ഷയോടെ ഇതിവടെ പോസ്റ്റ് ചെയ്യുന്നു.... മുഴുവൻ ചിലവ് ഏറ്റെടുക്കാൻ പറ്റിയില്ലെങ്കിലും ഒരു സെമസ്റ്ററോ അല്ലെങ്കിൽ ഒരു ഇൻസ്റ്റാൾമെന്റ് ഫീസോ എങ്കിലും സ്പോൺസർ ചെയ്യാൻ പറ്റിയ കുറച്ച് പേർ മുന്നോട്ട് വന്നാലും കാര്യങ്ങൾ നടക്കും.... ദയവായിlic.habeeb@gmail.comഎന്ന മെയിലിലോ 9847 10 40 54 എന്ന നമ്പറിലോ ബന്ധപ്പെടുമല്ലോ......

വാൽക്കഷ്ണം :-
മുകളിൽ “.....വീട്ടിൽ വൃദ്ധയായ അമ്മൂമ്മയും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തിയും....” എന്ന് പറയുന്ന കൂട്ടത്തിൽ മറ്റുള്ളവരെപറ്റി പറയാൻ വിട്ടുപോയി. ഈ കുട്ടിയും അനിയത്തിയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസം മാത്രമാണുള്ളത്. അനിയത്തിക്ക് 9 മാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചുപോയി. അതോടെ ഈ പിഞ്ചുകുഞ്ഞുങ്ങളെ അങ്ങ് തെരുവിലേക്ക് ഉപേക്ഷിച്ച അച്ഛൻ മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ച് തമിഴ്നാട്ടിലേക്ക് പോവുകയും ചെയ്തു. പിന്നെ അമ്മൂമ്മയാണ് ഇവരെ ഇത്രയും കാലം നോക്കിവളർത്തിയത്. എന്ന് വച്ച് അച്ചനെക്കൊണ്ട് യാതൊരു ഉപകാരവും ഇല്ലെന്നൊന്നും വിചാരിക്കരുത്... പ്ലസ് റ്റു കഴിഞ്ഞ സമയത്ത് ഈ കുട്ടി പോളി ടെക്നിക്കിലോ മറ്റോ ചേരാൻ ശ്രമിച്ചിരുന്നു.... അന്ന് വില്ലേജ് ഓഫീസിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു... അച്ഛൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ടും, നിലവിൽ അങ്ങേര് തമിഴ്നാട്ടിലായതുകൊണ്ടും അവിടെനിന്നും യെന്തരോ ഒക്കെ വാറോലകൾ വാങ്ങിക്കൊണ്ടുവന്നാലെ ഇബടന്ന് സർട്ടീറ്റ് കൊടുക്കാമ്പറ്റൂ എന്ന് വില്ലേജാപ്പീസേർ പറഞ്ഞതോടെ ആ വഴിയങ്ങ് അടഞ്ഞ്കിട്ടി... അങ്ങനെ ജനിപ്പിച്ച മഹാനെക്കൊണ്ട് ഇങ്ങനെങ്കിലും വല്യ ഉപകാരായി.....

പി. എസ് : ദയവായി ഈ പോസ്റ്റ് റീഷെയർ ചെയ്ത് പരമാവധി ആളുകളിലെത്തിക്കൂ.... ഈ കുട്ടിയെ പഠനത്തിന് സഹായിക്കാൻ കഴിയുന്നവർ നമുക്കുചുറ്റും എവിടെയെങ്കിലും കാണാതിരിക്കില്ല.....


No comments:

Post a Comment

നന്ദി...!!!!