Saturday, March 31, 2012

പ്രതിഷേധം

ഇന്ന് വഴിയരികില്‍ കണ്ട ഒരു പ്രതിഷേധമാണിത്....
ബൈക്കില്‍ പോകുമ്പോള്‍ പെട്ടെന്ന് പ്രതിഷേധം കണ്ണില്‍ പെടുകയായിരുന്നു..
അതുതന്നെയാണ് പ്രതിഷേധക്കാരനും ഉദ്ദേശിച്ചത്.

സംഭവം ഇതാണ്..
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയും
കോര്‍പറേഷനിലെ മുന്‍ കൌണ്‍സിലറുമായ 
സിറാജ് വെള്ളിമാടുകുന്നാണ് പ്രതിഷേധക്കാരന്‍.
ഇയാള്‍ പോപ്പുലര്‍ ഓട്ടോമൊബൈലില്‍നിന്ന് വാങ്ങിയ
മാരുതി സ്വിഫ്റ്റ് കാറാണ് ചിത്രത്തില്‍ കാണുന്നത്.
ഷോറൂമില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്ന വഴിയില്‍തന്നെ 
കാറ് ബ്രേക്ക്ഡൌണായി.
പിന്നെ അത് ആവര്‍ത്തിക്കുക പതിവായി.
കുടുംബവുമൊത്ത് ടൂറ് പോകവേ മുത്തങ്ങ കാട്ടിന്റെ നടുവില്‍
ദാ, കെടക്കണ് വണ്ടി ടിം!

ഒരു വര്‍ഷത്തിനുള്ളില്‍ വണ്ടി പാതിവഴിയില്‍ കിടന്നുപോകുന്നത്
പലവട്ടം ആവര്‍ത്തിച്ചുവെന്ന് സിറാജ് പറയുന്നു.
ഓരോ തവണയും കമ്പനി എന്തെങ്കിലുമൊക്കെ ചെയ്ത്
കാറ് അനക്കമുള്ളതാക്കി കൊടുക്കും...

കാറ് മാറ്റിത്തരണമെന്നാണ് സിറാജിന്റെ ആവശ്യം...
അതിനായി പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ്
സിറാജ് സമരത്തിനായി ഈ വഴി തെരഞ്ഞെടുത്തത്...
'പോപ്പുലര്‍ മാരുതിയുടെ മഹാനാറിയ മേള' 
എന്ന് ബോര്‍ഡെഴുതി വെച്ചുള്ള സമരം...
വൈകാതെ ഈ കാറും കെട്ടിവലിച്ച് പോപ്പുലറിന്റെ 
ഷോറൂമിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സിറാജ് പറയുന്നത്...

ഇത് ഇവിടെ ഇങ്ങനെ കൊടുക്കുന്നത്
പ്രതിഷേധത്തിന് ഇത്തരം നൂതനമായ വഴികള്‍ ഉണ്ടെന്നും
ഉപഭോക്താക്കളെ പറ്റിക്കുന്നവര്‍ക്കെതിരെ 
സമ്മര്‍ദത്തിന്റെ ഇത്തരം രീതികള്‍ പരിചയപ്പെടുത്താനുമാണ്....

മറ്റൊന്നുകൂടി,
പോപ്പുലറിന്റെയും മാരുതിയുടെയും പരസ്യങ്ങള്‍കൊണ്ട്
നിറഞ്ഞ പത്രങ്ങളും ചാനലുകളും ഈ സംഭവം
പകര്‍ത്തില്ല എന്നുള്ളതുകൊണ്ടും.

2 comments:

  1. നല്ല കാരൃം. ഇത്തരം വൃതിക്ഷേതങള് ആവശ്യം തന്നെ

    ReplyDelete

നന്ദി...!!!!