Tuesday, January 10, 2012

കേരളം ചെകുത്താന്‍മാരുടെ നാട്...?



ഇരുട്ടി : കേരളം നാണക്കേടില്‍ തല താഴ്തട്ടേ.!! ഉപജീവനത്തിനായി കേരളത്തിലെത്തിയ ബംഗാളി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു വഴിയിലുപേക്ഷിച്ചു.യുവതിയെ ഒരു സംഘം യുവാക്കള്‍ ക്രൂരമായി ബലാത്സഗം ചെയ്തു പൂര്‍ണ നഗ്നയാക്കി വഴിയില്‍ തള്ളുകയായിരുന്നു.കഴിഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരിട്ടി പെരുവം പറമ്പില്‍ പൂര്‍ണ നഗ്നയായ യുവതിയും മറ്റു യുവാക്കളും റോഡിലൂടേ നില വിളിച്ചു ഓടുന്നതായി പോലീസിന് ലഭിച്ച വിവരതിന്റെയ് അടിസ്ഥാനത്തില്‍ നടത്തിയ അന്വോഷനതിലാണ് ഞെട്ടിക്കുന്ന ക്രൂരതയെ കുറിച്ച് അറിഞ്ഞത്.. മലയാളി പെണ്‍കുട്ടിയെ ഒരു തമിഴന്‍ (ഗോവിന്ദ ചാമി ) മൃഗീയമായി പീടിപ്പിച്ച്ചു കൊന്നപ്പോള്‍ ,ധാര്‍മിക രോഷം കൊണ്ട ഘോര ഘോരം പ്രസംഗിച്ചു നടന്നു ,'ഇവള്‍ നമ്മുടെ പെങ്ങള്‍' എന്നൊക്കെ മീടിയകളിലൂടെയും സോഷ്യല്‍ നെറ്റ് വര്‍കിലൂടെയും തങ്ങളുടെ സഹോദരീ ബഹുമാനവും മാതൃ ,സ്ത്രീ ബഹുമാനവുമെല്ലാം പ്രസംഗിച്ചു നടന്നവരോട് ഒറ്റ ചോദ്യം ...ഇരിട്ടിയില്‍ നാല് 'മലയാളികള്‍' അതി ക്രൂരമായി പീഡിപ്പിച്ച ആ പെണ്‍കുട്ടി ...നിങ്ങളുടെ പെങ്ങള്‍ അല്ലെ ...? അന്ന് ആ ട്രെയിനില്‍ സഞ്ചരിച്ച ,മറ്റു മലയാളികളെ കുറ്റം പറഞ്ഞ മലയാളികളോട് വീണ്ടു ചോദിക്കുന്നു ..കൂടെ ഉണ്ടായിരുന്നവരെ കെട്ടിയിട്ടു ഇരിട്ടിയിലെ 'മലയാളി ' യുവാക്കള്‍ നടത്തിയത് 'വീര കൃത്യമോ ? ഒന്നുമല്ലെങ്കിലും 10 മാസം നിന്നെ പോലത്തെ ചെന്നയ്കളേ ഒരു പാവം സ്ത്രീ വയറ്റില്‍ കൊണ്ട് നടന്നില്ലേ...? ഗോവിന്ദ ചാമിക്ക്‌ നേരേ അക്രമം കാട്ടാന്‍ എന്ത് ഉശാരായിരുന്നു ..? എന്തേ നമ്മള്‍ മലയാളികള്‍ ഈ നാലു മലയാളികളേ ആക്രമിക്കാന്‍ തുനിയാതിരുന്നത്..? ഈ പാവം മലയാളി പെണ്‍കുട്ടി അല്ലാത്തത് കൊണ്ടായിരിക്കും അല്ലേ...? മലയാളികള്‍ അല്ലാത്ത സ്ത്രീകള്‍ മനുഷ്യരല്ല എന്നുണ്ടോ..? അന്ന് ഘര്‍ജിച്ച രാഷ്ട്രീയ നായകര്‍ എവിടേ പോയി...? ഇനി നിങ്ങള്‍ പറയു ...ഇത്തരം ഗോവിന്ദ ചാമിമാരേ എന്ത് ചെയ്യണം നമ്മള്‍..?

കടപ്പാട്: ഫേസ്ബുക്കില്‍ നിന്നും കുട്ടിയത്.

3 comments:

  1. ശരിയാണ്. ഏത് പ്രശ്നത്തിലും ആദ്യം നോക്കുക ആരൊക്കെ തങ്ങളുടെ വര്‍ഗ്ഗമാണെന്നാണ്. നമ്മുടെ വര്‍ഗ്ഗത്തോട് മാത്രം സ്നേഹം. അതാണ് എല്ലാത്തരത്തിലുള്ള വര്‍ഗ്ഗീയയതയും നമുക്ക് നല്‍കിയ സ്വഭാവം.
    മനുഷ്യനെ വിഭജിക്കുന്ന എല്ലാ ആശയങ്ങളേയും എതിര്‍ക്കുക.

    ReplyDelete
  2. മാധ്യമങ്ങള്‍ നിര്‍മിക്കുന്ന സാമൂഹ്യ സങ്കല്പമാണ് ഇതിനുത്തരവാദി. മലയാളികളോ, ഇന്ത്യക്കാരോ ലോകത്തിന്റെ പല കോണിലും പോയി ജീവികുമ്പോഴും നാം മറ്റു മനുഷ്യരെ വിദേശി ആയി കാണുന്നു. എന്ത് കൊണ്ട് വിദേശികള്‍ ഇന്ത്യയില്‍ വന്നു താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നില്ല ഇവിടെ ജനിച്ചു വളര്‍ന്നവരില്‍ ഹിന്ദുക്കള്‍ ഒഴികെയുള്ളവര്‍ വിദേശികള്‍ ആണെന്ന് പ്രചരിപ്പിച്ചു കൊണ്ട് ദേശ സ്നേഹവും തമിഴനെ തള്ളി കൊണ്ട് കേരള സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു കാടന്‍ സമൂഹത്തെയാണ് ഫാസിസ്റ്റ് മാധ്യമങ്ങള്‍ രൂപപെടുതുന്നത്.

    ReplyDelete
  3. @ ജഗദീശ്.എസ്സ്, @ അവര്‍ണന്‍ : നന്ദി

    ReplyDelete

നന്ദി...!!!!