ആലപ്പുഴ ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി. അയൽക്കരനും വിവാഹിതനുമായ ഒരുത്തൻ അവളെ പീഡിപ്പിക്കുന്നു. എന്തൊ അസവസ്ഥത തോന്നി, ഭയന്ന കുട്ടി ക്ലാസ്സിലെ കൂട്ടുകാരിയോട് വിവരം പങ്കുവെച്ചു. കൂട്ടുകാരി സ്വന്തം വീട്ടുകാരോട് കാര്യം വെളിപ്പെടുത്തി...
വിവരമറിഞ്ഞ കൂട്ടുകാരിയുടെ രക്ഷിതാക്കൾ മറ്റുള്ളവരെയും കൂട്ടി സ്കൂളിലെത്തുന്നു. പീഡിപ്പിക്കപ്പെട്ട ഈ പെൺകുട്ടിയ...െ സ്കൂളിൽ തുടർന്ന് പഠിപ്പിച്ചാൽ ഞങ്ങൾ സ്വന്തം കുട്ടികളെ ഇനി സ്കൂളിലേക്ക് വിടില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. വനിതാ അദ്ധ്യാപകരടക്കമുള്ള ചില അദ്ധ്യാപകർ ആ കുട്ടി ഉള്ളക്ലാസ്സിൽ ഞങ്ങൾ പോകില്ലെന്ന് പ്രഖ്യാപിക്കുന്നു. ഗത്യന്തരമില്ലാതെ ഹെഡ്മാസ്റ്റർ കുട്ടിയെ ടി.സി നൽകി സ്കൂളിൽ നിന്നും പറഞ്ഞുവിടുന്നു.
സമീപത്തുള്ള മറ്റൊരു സ്കൂളിൽ കുട്ടിയെ ചേർക്കുന്നു. പഴയസ്കൂളിൽ നിന്ന് "സദാചാര സംരക്ഷരാരോ ഒരാൾ " ഫോൺചെയ്യുന്നു. "അവൾ കുഴപ്പക്കാരിയാണ്".. അന്നു വൈകിട്ട് തന്നെപുതിയ സ്കൂളിൽ നിന്നും കുട്ടിയെ പറഞ്ഞുവിടുന്നു. ഗത്യന്തരമില്ലതെ പാവം മാതാപിതാക്കൾ മകളെ പുനലൂരുള്ള ഒരു സ്കൂളിൽ ചേർക്കുന്നു. പഴയ സ്കൂളിൽ നിന്ന് അവിടേക്കും വിളി ചെല്ലുന്നു. പെൺകുട്ടി വീണ്ടും പുറത്ത്...
പഴയ സ്കൂളിലെ മനുഷ്യപ്പറ്റുള്ള ഒരു ടീച്ചർ വിദ്യാഭ്യാസ പ്രവർത്തകനായ എന്റെ ചങ്ങാതിയെ വിളിക്കുന്നു: "സാറേ ആ കുഞ്ഞിന് ഏതെങ്കിലും സ്കൂളിൽ പഠിക്കാനുള്ള ഏർപ്പാടുണ്ടാക്കാമോ...??"
"ചങ്കുറപ്പുള്ള സ്കൂളധികൃതരെ" പരിചയമുള്ളവരാരെങ്കിലും ഉണ്ടോ ആ കുട്ടിയെ ഒന്നു സഹായിക്കാൻ..
വാൽക്കഷണണം : മറ്റവനെ എന്തു ചെയ്തു ? (എന്റെ ചങ്ങാതിയുടെ ചോദ്യം)
"കഴിഞ്ഞതു കഴിഞ്ഞില്ലേ... ഭാര്യയും കുട്ടികളുമായി താമസിക്കുന്ന അവനെ ഇനി പീഡിപ്പിച്ചിട്ട് എന്തുകാര്യം"
(നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പോലീസിന്റെയും പത്രക്കാരുടെയും ഒരേ സ്വരത്തിലുള്ള മറുപടി)
From Sujith T K's FB
അപമാനിതരാവുന്നവരെ വീണ്ടും പീഡിപ്പിക്കുക നമ്മുടെ സ്വഭാവമാണ്. മാധ്യമപ്രവര്‍ത്തകരുടെ ഭാഷ ശ്രദ്ധിച്ചാല്‍ അത് മനസിലാവും. പണ്ട് രോഗം വരുന്നവരെ ആയിരുന്നു നാം ഒറ്റപ്പെടുത്തിയിരുന്നത്. ഇന്ന് നാലുപേരുടെ മുമ്പില്‍ പൊങ്ങച്ചം പറയാനാവാത്ത എല്ലാവരും അവഗണിക്കപ്പെടും. സമൂഹത്തിലെ മൂല്യങ്ങളുടെ സൃഷ്ടാക്കളായ മാധ്യമങ്ങളെ ബഹിഷ്കരിക്കുക. ടെലിവിഷന്‍ ഓഫാക്കുക, പത്രങ്ങള്‍ വാങ്ങാതിരിക്കുക.
ReplyDeleteഎല്ലാം അടച്ചു പൂട്ടി പോവാണോ? :P
Delete