പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്‌നേഹമുള്ള ചേച്ചിയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്‌ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ് സര്‍വ്വരും. കരുണാവാരിധിയായ ദൈവം അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ്വ മനസ്സംഘാര്ഷങ്ങള്ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട് ഒരു വലിയ സാന്ത്വനമാകാന്‍ അവള്ക്കു കഴിയും.
കാരുണ്യവാനില്‍ നിന്നുള്ള സ്‌നേഹസമ്മാനമാണ് നമ്മുടെ പെണ്കുഞ്ഞുങ്ങള്‍. ഉള്ളില്‍ കവിഞ്ഞ സ്‌നേഹവാത്സല്യങ്ങളില്‍ അവര്ക്ക് കൂടൊരുക്കുക. സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്‌കളങ്ക സാന്നിധ്യമായി, പനിനീര്‍ മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ. കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള്‍ ജീവിതത്തെ ചുറുചുറുക്കുള്ളതാക്കട്ടെ. വെള്ളം തുളുമ്പി നില്ക്കു ന്ന ആ കണ്ണുകള്‍ നനയാതിരിക്കട്ടെ.
No comments:
Post a Comment
നന്ദി...!!!!